23 April 2024 Tuesday

വെളിയങ്കോട് ഗ്രാമം ജി.എൽ.പി. സ്‌കൂളിൽ കൊന്നപ്പൂക്കൾ സഹവാസ ക്യാമ്പ് സമാപിച്ചു

ckmnews

വെളിയങ്കോട് ഗ്രാമം ജി.എൽ.പി. സ്‌കൂളിൽ കൊന്നപ്പൂക്കൾ സഹവാസ ക്യാമ്പ് സമാപിച്ചു 


വെളിയങ്കോട്: കുട്ടികളിലെ സർഗശേഷികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നതിനായി വെളിയങ്കോട് ഗ്രാമം ജി.എൽ.പി. സ്‌കൂൾ കൊന്നപ്പൂക്കൾ എന്നപേരിൽ രണ്ടുദിവസങ്ങളിലായി നടത്തിയ പഠന സഹവാസക്യാമ്പ് സമാപിച്ചു. ക്യാമ്പ് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സെയ്‌ത്‌ പുഴക്കര ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡൻറ് വി. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ മുഖ്യാതിഥികളായിരുന്നു. വാർഡംഗം പി. പ്രിയ, ബ്ലോക്ക് പഞ്ചായത്തംഗം പി. അജയൻ, സ്‌കൂൾ പ്രഥമാധ്യാപകൻ പി. രഘു, അധ്യാപിക വി.ടി. ഇന്ദു, പി. അശോകൻ, ഫാറൂഖ് വെളിയങ്കോട്, ഹരിദാസൻ, കെ.കെ. കുമാരൻ, സ്‌കൂൾ ലീഡർ ആയിഷ ഷിഫ്‌ന തുടങ്ങിയവർ പ്രസംഗിച്ചു. പാട്ടരങ്ങ്, ശാസ്‌ത്രവിസ്‌മയം, വരകൾ വർണ്ണങ്ങൾ, കമ്പ്യൂട്ടറിന്റെ വിസ്‌മയലോകം, മാഷും കുട്ട്യോളും തുടങ്ങിയ മേഖലയിലെ പരിശീലനങ്ങൾക്ക് അധ്യാപകരായ ദേവരാജൻ, ഇ.എസ്. അജിത്‌ലൂക്ക്, പ്രമോദ് പള്ളത്ത്, കെ.കെ. റോബിൻ, കെ.കെ. അനീഷ് എന്നിവർ നേതൃത്വം നൽകി.