29 March 2024 Friday

അങ്ങാടി സാംസ്കാരിക കേന്ദ്രം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിക്കും

ckmnews

അങ്ങാടി സാംസ്കാരിക കേന്ദ്രം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിക്കും


എടപ്പാൾ:അങ്ങാടി സാംസ്കാരിക കേന്ദ്രം ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു.പാചകം ചെയ്ത് കൊണ്ട് വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ വില്പനക്കും മേളയിൽ അവസരം നല്കും.ഏറ്റവും മികച്ച സ്റ്റാളുകൾക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.വൈവിധ്യവും പാരമ്പര്യ തനിമയുമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ഒരുക്കേണ്ടത്.തദ്ദേശീയരായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു