29 March 2024 Friday

ജി.എച്ച്.എസ് മൂക്കുതലയിലെ 1988 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ ദുബായിൽ ഒത്തുകൂടി

ckmnews


ചങ്ങരംകുളം:1988ലെ മുക്കു തല ഹൈസ്കൂൾ പൂർവ വിദ്യാർത്ഥികൾ ബർ ദുബായ് മെട്രോ സ്റ്റേഷൻ പാർക്കിൽ ഒത്തുകൂടി.ബാച്ചിലെ പൂർവ വിദ്യാർത്ഥികളിൽ ഒരാളായ ഗഫൂർ നാട്ടിൽ നിന്നും കൊണ്ടുവന്ന നാട്ടിലെ വിഭവങ്ങളും സക്കരിയ നാട്ടിൽ നിന്നും എത്തിച്ച തേൻ മിഠായിയും സ്കൂൾ കാലഘട്ടത്തിലെ ഓർമകൾ പങ്ക് വെക്കുന്നതായിരുന്നു.ദുബായിയിൽ നീണ്ട നേരത്തെ ബോട്ട് സഫാരിക്ക് ശേഷം കറാമയിലെ കാലിക്കറ്റ് പാരഗൺ എന്ന  റസ്റ്റോറന്റിൽ നാട്ടിൽ നിന്നും കൊണ്ടുവന്ന പ്രത്യേക വിഭവങ്ങളടക്കം ഒരുമിച്ചിരുന്ന് ഭക്ഷണം.വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന ദീപ,റംല,ഇസ്മായിൽ,സക്കറിയ, ദിലീപ്, പ്രദീപ്, രാജു, കുഞ്ഞുമുഹമ്മദ് കൂടാതെ നാട്ടിൽ നിന്നും പരിപാടിക്ക് മാത്രമായി എത്തിയ ഗഫൂറും കുടുംബവും. പലപ്പോഴായി വന്ന് സംഗമത്തിൽ പങ്കെടുത്ത മറ്റു പ്രവാസി സഹപാഠികളും മെയ് മാസത്തിൽ സ്കൂളിൽ വെച്ച് നടക്കുന്ന സംഗമത്തിൽ വീണ്ടും കാണാം എന്ന പ്രതീക്ഷകൾ പങ്ക് വച്ചാണ് പിരിഞ്ഞത്.