19 April 2024 Friday

സംസ്ഥാനപാതയിലെ സെമി ഹമ്പുകൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ലൈറ്റും സ്ഥാപിച്ചു

ckmnews

സംസ്ഥാനപാതയിലെ സെമി ഹമ്പുകൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ലൈറ്റും സ്ഥാപിച്ചു


ചങ്ങരംകുളം:സംസ്ഥാനപാതയിലെ സെമി ഹമ്പുകൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ലൈറ്റും സ്ഥാപിച്ചു.തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ  വളയംകുളത്തും ചിയ്യാനൂർ പാടത്തുമാണ് സെമിഹമ്പിന് സമീപത്ത് സിഗ്നൽ ബോർഡും ലൈറ്റും സ്ഥാപിച്ചത്.സംസ്ഥാന പാതയിലെ സെമി ഹമ്പുകൾക്ക് സമീപത്ത്  മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുകയാണെന്ന  ആക്ഷേപങ്ങളെ തുടർന്നാണ്  അധികൃതരുടെ നിർദേശപ്രകാരം സിഗ്നൽ ലൈറ്റും സ്ഥാപിച്ചത്.സോളാറിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റ് ഹമ്പുകൾക്ക് മുമ്പായാണ് റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്നത്.ഇത് കൂടാതെ ഹമ്പുകൾക്ക് സമീപം റെഡ് സ്റ്റഡുകളും സ്ഥാപിച്ചിട്ടുണ്ട്.അപകടങ്ങൾ തടയാനാവില്ലെങ്കിലും അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ