28 March 2024 Thursday

കേരള പോലീസ് മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:കേരള പോലീസ് അസോസിയേഷന്റെ 37-ാം  മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷനിൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.പൊന്നാനി ഗസോണ Sർഫ്  ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ടൂർണ്ണമെൻറ് പൊന്നാനി എംഎൽഎ  പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.മത്സരത്തിൽ വളാഞ്ചേരി പോലീസ് പോലീസ് ടീം ഒന്നാം സ്ഥാനവും പൊന്നാനി പോലീസ് ടീം രണ്ടാം സ്ഥാനവും നേടി.മികച്ച കളിക്കാരനായി കുറ്റിപ്പുറം സ്റ്റേഷനീലെ അരുൺ ചന്ദിനെയും മികച്ച  ഗോൾകീപ്പറായി പൊന്നാനി സ്റ്റേഷനിലെ  രഘുവിനെയും തിരഞ്ഞെടുത്തു.ടൂർണ്ണമെന്റിൽ കൂടുതൽ ഗോളുകൾ നേടിയ   വളാഞ്ചേരി സ്റ്റേഷനിലെ അഭിലാഷിനെയും പ്രായം കൂടിയ കളിക്കാരനായി ചങ്ങരംകുളം സ്റ്റേഷനിലെ എസ്ഐ സലീമിനെയും തിരഞ്ഞെടുത്തു.വിജയികൾക്ക് തിരൂർ ഡിവൈഎസ്പി വിവി ബെന്നി സമ്മാനദാനം നടത്തി.മാർച്ച് 26ന് ശനിയാഴ്ച മലപ്പുറത്താണ് ജില്ലാ സമ്മേളനം നടക്കുക