23 April 2024 Tuesday

ചാലിശേരി ഡിവൈഎഫ് ഐ ടൗൺ മേഖല കമ്മിറ്റി ഡോക്ടർ ബിരുദം നേടിയ പി. ശരണ്യയെ ആദരിച്ചു.

ckmnews


ചങ്ങരംകുളം : കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ഡോക്ടർ ബിരുദം കരസ്ഥമാക്കി ഗ്രാമത്തിന്റെ അഭിമാനമായ  പി ശരണ്യയെ ഡിവൈ എഫ് ഐ ടൗൺ മേഖലാ കമ്മറ്റി അനുമോദിച്ചു.എൽ.പി ക്ലാസ്സ് മുതൽ പ്ലസ് ടു വരെ ചാലിശേരി സർക്കാർ സ്കൂളിൽ നിന്ന് പഠന -പാഠ്യേതര രംഗത്ത് പി. ശരണ്യ  മികവ് തെളിയിച്ചിരുന്നു.2015 - 2021 വർഷങ്ങളിൽ  കോട്ടക്കൽ ആയുർവ്വേദ കോളേജിൽ  ഒന്നാം സെമസ്റ്ററിൽ മൂന്നാം റാങ്ക് നേടിയാണ് റാങ്കിന് തുടക്കം കുറിച്ചത്.തുടർന്ന് രണ്ടും , മൂന്നും അവസാന സെമസ്റ്ററും ഒന്നാം റാങ്ക് കരസ്ഥമാക്കി  വിദ്യാർത്ഥി കോട്ടക്കൽ ആയുർവേദ കോളേജിലും , ചാലിശേരി ഗ്രാമത്തിനും അഭിമാനമായി.കവുക്കോട് തെക്കേക്കര പടിഞ്ഞാറെപ്പാട്ട് ശശികുമാർ - സന്ധ്യ ദമ്പതിമാരുടെ മകളാണ് ശരണ്യ .എഞ്ചിനീയറിങ് വിദ്യാർത്ഥി ശരത്ത് സഹോദരനാണ്.ഭവനത്തിൽ വെച്ച്  നടന്ന ചടങ്ങിൽ  ഡി വൈ എഫ് ഐ ടൗൺ കമ്മറ്റിക്ക് വേണ്ടി മേഖലാ സെക്രട്ടറി സുധീഷ് കുമാർ ഉപഹാരം നൽകി.മേഖലാ പ്രസിഡന്റ് ഫ്ലമിംഗ് , തെക്കേക്കര  ബ്രാഞ്ച് സെക്രട്ടറി എ  വിജയൻ , മേഖല ജോ:സെക്രട്ടറി തുഷാര , മേഖല കമ്മറ്റിയംഗങ്ങളായ ജിനു , ഷാജൻ , ഷാൻ  എന്നിവർ സംസാരിച്ചു.