20 April 2024 Saturday

ജോലി സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

ckmnews

റിയാദ്: ദക്ഷിണ സൗദിയിലെ നജ്റാനിൽ വാഹനമിടിച്ച് തൃശൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി പെരിങ്ങോട്ട് വേലായുധൻ മകൻ രാജേഷ് (42) ആണ് മരിച്ചത്. ഞായറാഴ്‍ച രാവിലെ ജോലിസ്ഥലത്ത് പ്രാതൽ കഴിച്ച് കൊണ്ടിരിക്കേ സ്വദേശി പൗരന്റെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഉടനെ ദഹ്റാൻ ജനൂബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

15 വർഷമായി സൗദിയിലുള്ള രാജേഷ് സ്‍പോൺസർക്കൊപ്പം മെക്കാനിക്കായും ഡ്രൈവറായും ജോലിചെയ്‍ത് വരികയായിരുന്നു. അസീർ പ്രവാസി സംഘം ദഹ്റാൻ ജനൂബ് യൂനിറ്റ് അംഗമായിരുന്നു. ഭാര്യ -  രമ്യ, മകൻ - അദ്വൈദ്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രാജേഷിന്റെ സഹോദരൻ രാംലാലിനോടൊപ്പം അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗം ഷാജഹാൻ, അബ്‍ദുറഹിമാൻ എന്നിവർ രംഗത്തുണ്ട്.