28 March 2024 Thursday

സിപിഐ കല്ലൂർമ്മ ബ്രാഞ്ച് സമ്മേളനം നടന്നു

ckmnews

ചങ്ങരംകുളം:സിപിഐ കല്ലൂർമ്മ ബ്രാഞ്ച് സമ്മേളനം സഖാവ് ആലികുട്ടി നഗറിൽ പാർട്ടിയിലെ മുതിർന്ന അംഗം കുമാരൻ പതാക ഉയർത്തി തുടക്കം കുറിച്ചു.സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.കിസാൻ സഭ പൊന്നാനി മണ്ഡലം പ്രസിഡണ്ട് എ കെ മുഹമ്മദ് കുട്ടി, നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ മാസ്റ്റർ ,സുമേഷ് പി,നന്നംമുക്ക് ലോക്കൽ സെക്രട്ടറി കെ പി ശ്രീധരൻ,എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷാഫി തവയിൽ എന്നിവർ സംസാരിച്ചു.കല്ലൂർമ്മ ബ്രാഞ്ച് സെക്രട്ടറിയായി ടി.സി മുഹമ്മദിനെയും ,ജോയിൻ സെക്രട്ടറിയായി പ്രേമനെയും തിരഞ്ഞെടുത്തു