25 April 2024 Thursday

ഡിവൈഎഫ്ഐ ജില്ല സമ്മേളനം മെഹന്ദി മത്സരം സംഘടിപ്പിച്ചു

ckmnews



എടപ്പാൾ: ഡിവൈഎഫ്ഐ മലപ്പുറം ജില്ല സമ്മേളനത്തിൻ്റെ  ഭാഗമായി ടൗൺ യൂണിറ്റ് മെഹന്ദി മത്സരം സംഘടിപ്പിച്ചു.എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഷഫ് ല കരിമ്പിൽ  അധ്യക്ഷതവഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മെമ്പർ പ്രിൻസി മുഖ്യാതിഥിയായിരുന്നു.സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. പി പി മോഹൻദാസ്, എടപ്പാൾ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ,എൽസി സെക്രട്ടറി പി.പി.ബി ജോയ്, എൽസി അംഗം ബാലകൃഷ്ണൻ,പ്രവീൺ,ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സന്ദീപ്,പ്രസിഡൻ്റ് സുർജിത്ത്,ശരീഫ് എം. വസീം.നബില നാസർ ടൗൺ സെക്രട്ടറി ജാഫർ സാദിഖ്, പ്രസിഡൻ്റ് അനസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ നാല്പ്പതോളം യുവതികൾ മത്സരത്തിൽ പങ്കെടുത്തു.ബ്രാഞ്ച് സെക്രട്ടറി ജാഫർ നസീബ് സ്വാഗതവും, മേഖല അംഗം നെബില നാസർ നന്ദിയും പറഞ്ഞു.