19 April 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ജീവിതത്തിൻ്റെ പുസ്തകം നോവൽ ചർച്ച നടത്തി

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ജീവിതത്തിൻ്റെ പുസ്തകം നോവൽ ചർച്ച നടത്തി


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല കെ പി രാമനുണ്ണിയുടെ ജീവിതത്തിൻ്റെ പുസ്തകം ചർച്ച ചെയ്തു.സ്ത്രീയും പുരുഷനും തങ്ങളുടെ പ്രണയത്തെ രതിയുടെ ഉത്സവവും ഉന്മാദവുമാക്കുന്നു കൃതിയിലെന്ന് സെക്രട്ടറി സോമൻ ചെമ്പ്രേത്ത് വിലയിരുത്തി.ഗ്രന്ഥശാലാ പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.എ വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു.സാംസ്കാരിക സമിതിയുടെ തൊണ്ണൂറാമത് പ്രതിവാര പുസ്തക ചർച്ചയിലാണ് വയലാർ പുരസ്കാരത്തിന് അർഹമായ ജീവിതത്തിൻ്റെ പുസ്തകം ചർച്ച ചെയ്തത്.രജികുമാർ പുലക്കാട്ട് ചന്ദ്രിക രാമനുണ്ണി എന്നിവർ പങ്കെടുത്തു.ദാമോദർ ധർമ്മാനന്ദ് കൊ സാംബി രചിച്ച മിത്തും യാഥാർത്ഥ്യവും എന്ന വിഖ്യാത പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.