29 March 2024 Friday

കൊക്കയ്ക്കടുത്ത് ഉച്ചത്തിൽ പാട്ടുവെച്ച് ടൂറിസ്റ്റ് ബസിന്റെ മുകളിൽ നൃത്തം;കേസ് 

ckmnews

വാഗമൺ: ടൂറിസ്റ്റ് ബസിന്റെ മുകളിൽ അപകടകരമായ നൃത്തം ചെയ്തവരുടെപേരിൽ മോട്ടോർവാഹന വകുപ്പ് കേസെടുത്തു. വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിനുസമീപം അഗാധകൊക്കയുള്ള സ്ഥലത്ത് റോഡരികിൽ ബസ് നിർത്തിയശേഷം ഉച്ചത്തിൽ പാട്ടുവെച്ച് പെൺകുട്ടികളുൾപ്പെടെ നിരവധിയാളുകൾ ബസിനുമുകളിൽ നൃത്തം ചെയ്യുകയായിരുന്നു.നൃത്തത്തിനിടെ കാൽ തെറ്റിയാൽ കൊക്കയിൽ വീഴുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയെങ്കിലും സംഘം അവഗണിക്കുകയായിരുന്നു. ഇതേത്തുടർന്ന് മോട്ടോർവാഹന വകുപ്പിനെ വിവരം അറിയിക്കുകയും എൻഫോഴ്സ്മെന്റ് സംഘമെത്തി നടപടി സ്വീകരിക്കുകയുമായിരുന്നു.തമിഴ്നാട്ടിൽനിന്നെത്തിയ ടൂറിസ്റ്റ് ബസിന്റെ മുകളിലായിരുന്നു അപകടകരമായരീതിയിൽ നൃത്തം. ബസിന് പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശചെയ്യുകയും ചെയ്തു. എം.വി.ഐ. വി.അനിൽകുമാർ, എ.എം.വി.ഐ. പി.എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.