28 March 2024 Thursday

സഹോദരങ്ങളെല്ലാം വിവാഹം കഴിച്ചു, തന്റെ വിവാഹം നടക്കുന്നില്ല; 34-കാരൻ ജീവനൊടുക്കി

ckmnews

മൈസൂരു: വിവാഹം നടക്കാത്തതിന്റെ വിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. ചാമരാജനഗർ ജില്ലയിലെ ഹാനൂരിൽ ശനിയാഴ്ചയാണ് സംഭവം. ബെംഗളൂരുവിൽ ഫാക്ടറി ജീവനക്കാരനായ ഹാനൂർനിവാസി വിനോദ് (34) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.വിനോദിന്റെ എല്ലാ സഹോദരീസഹോദരൻമാരുടെയും വിവാഹം കഴിഞ്ഞിരുന്നു. അതിനാൽ, തന്റെ വിവാഹംമാത്രം നീണ്ടു പോകുന്നതിൽ വിനോദ് അസ്വസ്ഥനായിരുന്നു. ഇതേത്തുടർന്ന് കടുത്ത മദ്യപാനിയായി മാറുകയും ചെയ്തു. സംഭവത്തിൽ ഹാനൂർ പോലീസ് കേസെടുത്തു.