19 April 2024 Friday

ആലംകോട് ഗ്രാമപഞ്ചായത്ത് ഒതളൂർ 13 വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി

ckmnews



ചങ്ങരംകുളം : ആലംകോട് ഗ്രാമപഞ്ചായത്ത് ഒതളൂർ 13 വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. മികച്ച മേറ്റായി തിരഞ്ഞെടുത്ത നളിനി ചേച്ചിയെ ചടങ്ങിൽ  ആദരിച്ചു. എഡിഎസ് പ്രസിഡൻ്റ് നജ്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ സുജിത സുനിൽ ഉദ്ഘാടനം ചെയ്തു.MGNREGS ഉദ്യേഗസ്ഥരായ പ്രതീഷ്. ഹർഷ  സ്മേഹ .സന്ധ്യ എന്നിവരും എഡിഎസ് ഭാരവാഹികളായ ഷാജിത.അജിത. ബിന്ദു നിഷ എന്നിവരും പങ്കെടുത്തു.ചടങ്ങിന് സിഡിഎസ് മെമ്പർ സുരഭി നന്ദി പറഞ്ഞു