24 April 2024 Wednesday

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ജനറൽബോഡി യോഗം മാർച്ച് 24ന് നടക്കും

ckmnews

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ജനറൽബോഡി യോഗം മാർച്ച്  24ന് നടക്കും


ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ജനറൽബോഡി യോഗം മാർച്ച്  24ന് നടക്കും.വ്യാഴാഴ്ച കാലത്ത് 9 മുതൽ ഉച്ചക്ക് 1 വരെ ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന യോഗത്തിൽ പി. കുഞ്ഞാവു ഹാജി , കുഞ്ഞുമുഹമ്മദ് പൂക്കോട്ടുപാടം , നൗഷാദ് കളപ്പാടൻ, പ്രകാശ് എടപ്പാൾ ,അഡ്വക്കറ്റ് ജബ്ബാർ പൊന്നാനി, ഫൈസൽ മാറഞ്ചേരി തുടങ്ങിയ വ്യാപാരി നേതാക്കൾ പങ്കെടുക്കും.അന്നേ ദിവസം ഉച്ച വരെ ചങ്ങരംകുളത്ത് വ്യാപാര സ്ഥാപനങ്ങൾ മുടക്കമായിരിക്കുമെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു