29 March 2024 Friday

ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നവീകരിച്ച നവജാതശിശു തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

ckmnews

ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ

നവീകരിച്ച നവജാതശിശു തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു 


എടപ്പാൾ:നടുവട്ടത്ത് പ്രവർത്തിച്ചുവരുന്ന ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അസ്ഥി-സന്ധി രോഗം സ്പോർട്സ് മെഡിസിൻ ശാരീരിക പുനരധിവാസം വിഭാഗങ്ങളുടെയും,ആധുനിക രീതിയിൽ നവീകരിച്ച നവജാതശിശു തീവ്രപരിചരണ വിഭാഗത്തിന്റെയും ഉദ്‌ഘാടനം ഒളിമ്പ്യൻ ആകാശ് എസ് മാധവൻ    നിർവഹിച്ചു. കേരളത്തിലെ കായികതാരങ്ങൾക്ക് ഇത്തരം കേന്ദ്രങ്ങൾ വലിയ സഹായകമായിരിക്കുമെന്നും ആത്മവിശ്വാസവും നിരന്തര പരി ശ്രമവുമാണ് എല്ലാം വിജങ്ങൾക്കും ആധാരം എന്നും അദ്ധേഹം പറഞ്ഞു. പരിപാടിയിൽ പത്മശ്രീ സി.ശങ്കര നാരായണ മേനോനെ ആശുപത്രി ചെയർമാൻ   ഡോ.വി. പി. ഗോപിനാഥൻ ആദരിച്ചു ആദരിച്ചു

.ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഓർത്തോ വിഭാഗം വിദഗ്ധരായ ഡോ. അശ്വിൻ കുമാർ, ഡോ. അതീത് നൈനാൻ  എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നൽകി . ഡോ. വി. പി. ഗോപിനാഥൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി. വി. സുബൈദ ടീച്ചറും,വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കഴുങ്കിൽ മജീദും ആശംസകൾ അർപ്പിച്ചു.ഹോസ്പിറ്റൽ ഡയറക്ട്ടർ നന്ദകുമാർ സ്വാഗതവും, ശ്രീവിദ്യ ശിവകരൻ നന്ദിയും പ്രകാശിപ്പിച്ചു.