19 April 2024 Friday

ഒരു പകൽ കൊണ്ട് നിലമ്പൂർ ചുറ്റി കാണാൻ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്

ckmnews

ഒരു പകൽ കൊണ്ട് നിലമ്പൂർ ചുറ്റി കാണാൻ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസ്


മലപ്പുറം: സ്വന്തം നാട്ടിലേക്കുള്ള വിനോദ സഞ്ചാര പാക്കേജുമായി നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോ.ഒരു പകൽ കൊണ്ട് നിലമ്പൂർ ചുറ്റിക്കാണാനായി ഒരുക്കിയ 'നിലമ്പൂർ ടീക്ക് ലാൻഡ് സഫാരി' സർവീസ് 27നു തുടങ്ങും.ഞായറാഴ്ചകളിലാണ് സർവീസ്. രാവിലെ 9ന് നിലമ്പൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7ന് തിരിച്ചെത്തും. കനോലി പ്ലോട്ട്, ബംഗ്ലാവ്കുന്ന്, തേക്ക് മ്യൂസിയം,കോഴിപ്പാറ വെള്ളച്ചാട്ടം,കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവ കാണാം. വിവിധ കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് അടക്കം ആകെ 610 രൂപയാണ് നിരക്ക്. ഭക്ഷണ ചിലവ് യാത്രക്കാർ വഹിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446882069


പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നുള്ള ആലപ്പുഴ ഉല്ലാസയാത്ര എല്ലാ ശനിയാഴ്ചകളിലും.ശനിയാഴ്ച പുലർച്ചെ 5ന് പുറപ്പെട്ട് അർധരാത്രി തിരിച്ചെത്തും. 1400 രൂപയാണ് നിരക്ക്. ഇതിനു പുറമേ മൂന്നാറിലേക്ക് എല്ലാ തിങ്കളാഴ്ചകളിലും ഉല്ലാസ യാത്രയുണ്ട്. വനിതാ ദിനത്തോട് അനുബന്ധിച്ച് പെരിന്തൽണ്ണയിൽ നിന്ന് മലക്കപ്പാറയിലേക്ക് 3 ലേഡീസ് ഒൺലി ഉല്ലാസ യാത്രകളാണ് സംഘടിപ്പിച്ചത്.