24 April 2024 Wednesday

ചങ്ങരംകുളം-സബീന റോഡ് ഉടൻ തുറന്നു കൊടുക്കണം:എസ്ഡിപിഐ

ckmnews

ചങ്ങരംകുളം-സബീന റോഡ് ഉടൻ തുറന്നു കൊടുക്കണം:എസ്ഡിപിഐ


ചങ്ങരംകുളം :ചങ്ങരംകുളം-കുറ്റിപ്പാല റോഡ് നവീകാരത്തിന്റെ ഭാഗമായി അടച്ചു കെട്ടിയ ആലംകോട് -സബീന റോഡ് ഉടൻ തുറന്നു കൊടുക്കണമെന്ന് എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന പാതയിൽ നിന്ന് ആലംകോട് റോഡിലേക്ക് തിരിയുന്ന ഭാഗത്ത്‌ നിർമാണം പൂർത്തീകരിക്കാത്തത് കാരണം സ്വകാര്യ വെക്തി യുടെ സ്ഥലത്തു കൂടെയാണ് വാഹനങ്ങൾ പോകുന്നത്.വാഹനങ്ങൾക് തിരിഞ്ഞു പോകാൻ സാധിക്കാത്തതിനാൽ അപകടങ്ങളും,വാഹനയാത്രക്കാർ തമ്മിലുള്ള തർക്കങ്ങളും സ്ഥിരമാണ്.ട്രൈനേജ് സ്ലാബ് നിർമാണത്തിനായാണ് റോഡ് അടച്ചതെങ്കിലും നിർമാണം കഴിഞ്ഞു മാസങ്ങളായിട്ടും ഗതാഗതത്തിന് തുറന്നു കൊടുക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന അധികൃതറുടെ നടപടി അവസാനിപ്പിച്ചു ഉടൻ തന്നെ ഗതാഗത ത്തിന് തുറന്നു കൊടുക്കണമെന്നും അല്ലാത്ത പക്ഷം  ശക്തമായ ജനകീയ പ്രതിഷേധം പാർട്ടി യുടെ നേതൃത്വത്തിൽ  സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.യോഗത്തിൽ റഷീദ് പെരുമുക് അധ്യക്ഷത വഹിച്ചു.വി പി അബ്ദുൽ ഖാദർ,അഷ്‌റഫ്‌ ആലംകോട്, കരീം ആലംകോട്, ഇ വി മജീദ്, അഷ്‌റഫ്‌ പാവിട്ടപ്പുറം, സൈനുദ്ധീൻ കോക്കൂർ, നാസർപന്താവൂർ,അബ്ദുള്ളപെരുമുക്ക്, റഫീഖ് ചിയ്യാനൂർ,ജലാൽ കക്കിടിപ്പുറം, എന്നിവർ സംസാരിച്ചു