Kollam
ഉല്‍സവത്തിനിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍.

കൊല്ലം: അഞ്ചലില്‍ ഉല്‍സവ ഘോഷയാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. യുവാവിന്‍റെ നടപടി ചോദ്യം ചെയ്ത സ്ത്രീയെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തു.
ഇരുപത്തിയഞ്ച് വയസുകാരന്‍ വിപിന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചല്‍ കോട്ടുകല്‍ ക്ഷേത്രത്തിലെ ഉല്‍സവ സമാപനത്തോടനുബന്ധിച്ചുളള ഘോഷയാത്രയ്ക്കിടെയായിരുന്നു വിപിന്‍റെ മോശം പെരുമാറ്റം. മദ്യപിച്ചെത്തിയ വിപിന്‍ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.