19 April 2024 Friday

ബിജെപി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ckmnews

ബിജെപി ചങ്ങരംകുളത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.


ചങ്ങരംകുളം:ബിജെപി പ്രവർത്തകർക്കു നേരെ സിപിഐ എം - പൊലീസ് വേട്ടയാടലിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ഹൈവെ ജങ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു.  പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് രവി തേലത്ത്, ജില്ലാ - മണ്ഡല നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ജനാർദ്ദാൻ പട്ടേരി സ്വാഗതം പറഞ്ഞു. രജിതൻ നന്ദി പറഞ്ഞു.