19 April 2024 Friday

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

ckmnews

കൊടുങ്ങല്ലൂര്‍ എറിയാട് റിന്‍സി വധക്കേസിലെ പ്രതിയായ യുവാവ് മരിച്ചനിലയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് റിൻസിയെ ഇയാൾ കൊലപ്പെടുത്തിയത്. റിന്‍സിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന റിയാസിനെ കടയില്‍‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. ശല്യപ്പെടുത്തിയിരുന്ന വിവരം വിദേശത്തുള്ള ഭര്‍ത്താവിനെ റിന്‍സി അറിയിച്ചിരുന്നു. ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യം കൂടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്.