20 April 2024 Saturday

സന്നദ്ധ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സന്നദ്ധ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു


 ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും  KMCT പോളി ടെക്‌നിക്ക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ കോളേജ് ക്യാമ്പസ്സിൽ വെച്ച്  സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 95 പേർ രക്‌തധാനത്തിനായ് സന്നിഹിതരാകുകയും 84 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.കോളേജ് പ്രിൻസിപ്പൽ സുബൈർ  ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിന് ബി ഡി കെ  തിരൂർ താലുക്ക് കോഡിനേറ്റർ കബീർ കാടാമ്പുഴ,വിബിൻ പൂക്കാട്ടിരി,നൗഷാദ് കാളിയത്ത്,ഷാജിസൽവാസ്, ജിതിൻ മോര്യ.  ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹാഫിസ്, ജുനൈദ്.APO മിന്ന റയോൻ NSS 116,605 സെക്രട്ടറി ഹസീബ്,ജാ ഷിം.ജോയിന്റ് സെക്ടറി സെക്രട്ടറി ഷഫാന,എൻഎസ്എസ് യൂണിറ്റും ചേർന്ന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നിർവ്വഹിച്ച സുമനസ്സുകൾക്കും, സഹകരിച്ചവർക്കും, ബി ഡി കെ തിരൂർ താലൂക്ക് കമ്മറ്റിക്കും കോളേജ് എൻ എസ് എസ് യൂണിറ്റിനും അഭിനന്ദനങ്ങൾ അറിയിച്ചു.