25 April 2024 Thursday

ഇടുക്കിയിൽ നാലംഗ കുടുംബത്തെ തീവച്ച് കൊന്നു

ckmnews

ഇടുക്കി : ഇടുക്കി തൊടുപുഴയിൽ വൃദ്ധൻ വീടിന് തീയിട്ട് നാല് പേരെ കൊലപ്പെടുത്തി . തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ മകൻ മുഹമ്മദ് ഫൈസൽ , മരുമകൾ ഷീബ , ഹമീദിന്റെ പേരക്കുട്ടികളായ മെഹ്റു , അസ്ന എന്നിവരാണ് മരിച്ചത് . ഗൃഹനാഥനായ ഹമീദിനെ ( 70 ) പൊലീസ് കസ്റ്റഡിയിലെടുത്തു . ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവമുണ്ടായത് . കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം . ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോൾ ഹമീദ് പെട്രോൾ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു . നിലവിളി കേട്ടെത്തിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും നാല് പേരും മരിച്ചു . ഹമീദും മകൻ ഫൈസലും തമ്മിൽ നേരത്തെ വഴക്കുകളുണ്ടായിരുന്നു .