20 April 2024 Saturday

എംഎ. ഹസീബ് പൊന്നാനിയുടെ പ്രഥമ കവിതാസമാഹാരം കിനാവഴകും നട്ടുച്ചകളും പുസ്തക പ്രകാശനം ഞായറാഴ്ച നടക്കും

ckmnews

എംഎ. ഹസീബ് പൊന്നാനിയുടെ പ്രഥമ കവിതാസമാഹാരം കിനാവഴകും നട്ടുച്ചകളും

പുസ്തക പ്രകാശനം ഞായറാഴ്ച നടക്കും


പൊന്നാനി:സമകാലികങ്ങളിലും,സോഷ്യൽമീഡിയകളിലും വ്യതിരിക്ത വിഷയങ്ങളെ ആസ്പദമാക്കി കവിതകൾ രചിച്ചു ശ്രദ്ധനേടിയ എം. എ. ഹസീബ് പൊന്നാനിയുടെ പ്രഥമ കവിതാസമാഹാരം കിനാവഴകും നട്ടുച്ചകളും എന്ന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച്ച  പൊന്നാനി എം.ഐ.ഹൈസ്കൂളിൽ വെച്ച് പ്രശസ്തകവിയും ഗാനരചയിതാവുമായ റഫീഖ് അഹമദ് നിർവ്വഹിക്കും.ഉച്ചക്ക് രണ്ടുമണിമുതൽ ഗാന-കവിതാലാപങ്ങനളോടെ തുടങ്ങുന്ന പരിപാടി പ്രശസ്ത കവി ആലംകോഡ് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.മിഹ്സ ചെയർമാൻ രഘുനാഥൻ അദ്ധ്യക്ഷനായിരിക്കും.പ്രൊഫസർ, കടവനാട് മുഹമ്മദാണ് പുസ്തകപരിചയം നിർവ്വഹിക്കുന്നത്.പൊന്നാനി മുൻസിപ്പൽ ചെയർമാൻ ശിവരാമൻ ആറ്റുപുറത്ത് പുസ്തകം ഏറ്റുവാങ്ങും.എം.ഐ.എ. ജനറൽ സെക്രട്ടറി ഹംസ ബിൻ റംലിയാണ് 

മുഖ്യാതിഥി.അഡ്വ. ഇ. സിന്ധു 

(പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്)

സമീറ ഇളയേടത്ത് (മാറഞ്ചേരി ഗ്രാമപഞ്ചായത്ത്)

സുരേഷ്ജി,ഡോ.സി.പി.പ്രിൻസ്,താഹിർഇസ്മായിൽ ചങ്ങരംകുളം,എ. എം. അബ്ദുസ്സമദ്,കെ. വി. നദീർ,ഹുസൈൻ കോയ തങ്ങൾകെ.നിസാർ,ഫസൽബാഫഖി തങ്ങൾ,റാബിയജമാൽ ,അസ്മഷാജി എന്നിവർ ആശംസകൾ അർപ്പിക്കും.ചടങ്ങിനോടാനുബന്ധിച്ച് വീട്ടമ്മയായ ലതാമോഹനൻ ചാലിശ്ശേരിയുടെ പാഴ് വസ്തുക്കളാൽ നിർമ്മിച്ച കരകൗശല നിർമ്മിതികളുടെ പ്രദർശനവും പരിപാടിയോടാനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.എം.ഐ.ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയായ മിഹ്സ യാണ് പരിപാടിയുടെ സംഘാടകർ.