19 April 2024 Friday

നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 4 പേർ കുടുങ്ങിയതായി സംശയം

ckmnews

കൊച്ചി: കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. ഒരാൾ മരിച്ചു. നാല് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് പേർ കുഴിക്കുള്ളിൽ കുടുങ്ങിയെന്നായിരുന്നു നാട്ടുകാരിൽ നിന്നും ലഭിച്ച പ്രാഥമിക വിവരം. ഇവരിൽ ഒരാളുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പൊലീസും അറിയിച്ചു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.