23 April 2024 Tuesday

പെരുമ്പിലാവ് എല്‍എംയുപി സ്‌കൂളില്‍ പറവകള്‍ക്ക് സ്‌നേഹ തണ്ണീര്‍കുടം ഒരുക്കി പ്രകൃതിസംരക്ഷണ സംഘം .

ckmnews

പെരുമ്പിലാവ് : പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പറവകൾക്കൊരു സ്നേഹ തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ് ആൽത്തറ എൽ എം യു പി സ്കൂളിൽ പറവകൾക്ക് തണ്ണീർ കുടം ഒരുക്കി. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ ടീച്ചർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.  പി ടി എ പ്രസിഡണ്ട്  നൗഷാദ് പി. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രകൃതിസംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ പദ്ധതിയുടെ വിശദികരണം നടത്തി. വിനു ടീച്ചർ, സലീം മാസ്റ്റർ, കെ.വി.ഷൈൻ എന്നിവരും വിദ്യാര്‍ത്ഥികളും ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജയശ്രീ ടീച്ചർ സ്വാഗതവും  പ്രകൃതിസംരക്ഷണ സംഘം  മീഡിയ കോർഡിനേറ്റർ റഫീഖ് കടവല്ലൂർ നന്ദിയും പറഞ്ഞു.