20 April 2024 Saturday

തെരുവോര കച്ചവടക്കാർക്ക് വാട്ടർബോട്ടിലും കുടയും സമ്മാനിച്ച് ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി.

ckmnews



കുന്നംകുളം :  നഗരത്തിലെ തെരുവോര കച്ചവടക്കാർക്ക് കനത്ത വേനൽ ചൂടിൽ നിന്ന് ഒരു ആശ്വാസമായി ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി കുടി വെള്ളം കയ്യിൽ കരുതുന്നതിനുള്ള സ്റ്റീൽ വാട്ടർബോട്ടിലും, വെയിലിൽ നിന്ന് രക്ഷനേടുന്നതിനായി കുടയും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൊറ്റി പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ ലെബീബ് ഹസ്സൻ നിർവഹിച്ചു.

ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, പി എം ബെന്നി, ജിനാഷ് തെക്കേകര, ഡേവിഡ് ചെറിയാൻ, എ.എം. കണ്ണൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. നഗരത്തിലെ 100 ഓളം തെരുവോര കച്ചവടകാർക്കാണ് 60000 രൂപ ചിലവിട്ടാണ് വാട്ടർ ബോട്ടലും, കുടയും നൽക്കുന്നത്.