16 April 2024 Tuesday

കഞ്ചാവും ലഹരി ഗുളികകളുമായി ഇതര സംസ്ഥാന തൊഴിലാളിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

ckmnews



കുന്നംകുളം : കഞ്ചാവും ലഹരി ഗുളികകളുമായി ഇതര സംസ്ഥാന തൊഴിലാളിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ ജല്‍പൈഗുരി ജില്ല സ്വദേശി സൂരജ് (30) നെയാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി 10 മണിയോടെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിസി സൂരജിന്റെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ എസ്‌ഐ ഷക്കീര്‍ അഹമ്മദും സംഘവും പെട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടത്. തുടര്‍ന്ന് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ 150 ഗ്രാം കഞ്ചാവും 17 ലഹരി ഗുളികകളും കണ്ടെത്തി. എസ്‌ഐമാരായ ഗോപി, ബസന്ത്, രാകേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്ത്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്