25 April 2024 Thursday

സോക്കർ വസന്തത്തിൻ്റെ കടലിരമ്പം:പൊന്നാനിയില്‍ ഫുട്ബാള്‍ ആവേശം അണപൊട്ടും

ckmnews

സോക്കർ വസന്തത്തിൻ്റെ കടലിരമ്പം:പൊന്നാനിയില്‍ ഫുട്ബാള്‍ ആവേശം അണപൊട്ടും


പൊന്നാനി:പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ പ്രേമികള്‍ക്കായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ കാണാനായി ഫാന്‍ പാര്‍ക്ക് ഒരുക്കുന്നു. പൊന്നാനി എ.വി.ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിലാണ് ഫാന്‍ പാര്‍ക്ക് ഒരുക്കുന്നത്.ഈ വരുന്ന ഞായറാഴ്ച്ചയാണ് ഫൈനല്‍.ഗോവയിലെ ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും ഹൈദ്രാബാദ് എഫ് സി യുമാണ്‌ ഫൈനലില്‍ മാറ്റുരക്കുന്നത്.നീണ്ട ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയത് ആരാധകരില്‍ വലിയ ആവേശമാണ് ഉയര്‍ത്തിയിരിക്കുന്നത്.