07 December 2022 Wednesday

മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ വീട്ടിൽ മോഷണശ്രമം;സിസിടിവി ക്യാമറകൾ തകർത്തു

ckmnews

മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ വീട്ടിൽ മോഷണശ്രമം;സിസിടിവി ക്യാമറകൾ തകർത്തു


മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയുടെ വീട്ടില് മോഷണശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മൽതാഴ ദാമോദരൻ–പ്രേമലത ദമ്പതികളുടെ വീട്ടിൽ ആളില്ലാത്ത സമയത്തു മോഷണശ്രമം നടന്നത്. ചൊവ്വാഴ്ച രാത്രി ഒൻപതിനും പതിനൊന്നിനും ഇടയിലാണു സംഭവം. വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ  സാധനങ്ങൾ വാരി വലിച്ചിട്ടു. നാല് സിസിടിവി ക്യാമറകൾ തകർക്കുകയും അതിന്റെ റെക്കോർഡർ കൊണ്ടു പോവുകയും ചെയ്തു. 


ഈ വീടിനു സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടിൽ നിന്ന് 7 പവൻ സ്വർണാഭരണവും 8,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുകാർ ഉത്സവത്തിനു പോയിരിക്കുകയായിരുന്നു. റൂറൽ പൊലീസ് മേധാവി എ.ശ്രീനിവാസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസെടുത്തു.

ckmnews