23 April 2024 Tuesday

കെഎസ്ആർടിഇഎ (സി ഐ ടി യു ) മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ckmnews

കെഎസ്ആർടിഇഎ (സി ഐ ടി യു ) മലപ്പുറം ജില്ലാ  കമ്മറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു


എടപ്പാൾ: ജില്ലാ വർക്ക്ഷോപ്പിൻ്റെ ശോചനിയാവസ്ത്ഥ പരിഹരിക്കുക,അശാസ്ത്രിയ ഉത്തരവുകൾ പിൻവലിക്കുക, ജില്ലാ കോമൺപുൾൻ്റെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക,അടിസ്ത്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെഎസ്ആർടിഇഎ (സി ഐ ടി യു ) മലപ്പുറം ജില്ലാ  കമ്മറ്റിയുടെ നേത്യത്വത്തിൽ കെ എസ് ആർ ടി സി മലപ്പുറം ജില്ലാ വർക്ക്ഷോപ്പ് & കോമൺപൂൾ R/W എടപ്പാൾ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ഇ വി മോഹനൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ജില്ലാ സെക്രട്ടറി കൈരളിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് സജിൻ ബാബു അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സംസ്ഥാന ഓർഗനെ സിംഗ് സെക്രട്ടറി :പി എ മുഹമ്മദലി, ജില്ലാ ട്രഷറർ രതീഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി സന്തോഷ് കുമാർ നന്ദി പറഞ്ഞു