29 March 2024 Friday

ഇർശാദ് ലേണിംഗ് കാർണിവലിനു ഉജ്ജ്വല പരിസമാപ്തി

ckmnews

ഇർശാദ് ലേണിംഗ് കാർണിവലിനു ഉജ്ജ്വല പരിസമാപ്തി.


ചങ്ങരംകുളം:പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ ഒന്നു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളുടെ ലേണിംഗ് കാർണിവൽ ശ്രദ്ധേയമായി. വിവിധ ക്ലാസുകളിലെ പഠന പ്രവർത്തനങ്ങളും നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പ്രാക്ടിക്കൽ -എക്സിപെരിമെൻ്റുകളും മികച്ച രീതിയിൽ ഏകോപിപ്പിച്ചുള്ള വിദ്യാർത്ഥികളുടെ ലേണിംഗ് കാർണിവൽ മറ്റുള്ളവരുടെ പ്രശംസക്കർഹമായി.രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും പാഠ്യ ഫലങ്ങളെ ആസ്പദമാക്കി ക്രിയാത്മകമായി ചിന്തിക്കുകയും ചർച്ച ചെയ്യുകയും പ്രായോഗിക രീതികളെ അവതരിപ്പിക്കുകയും ചെയ്തുവെന്നതാണു ലേണിംഗ് കാർണിവെലിനെ മികവുറ്റതാക്കുന്ന ഘടകങ്ങൾ.

ആഗോള താപനവും, യുദ്ധാനന്തര ഭീതിയും നഷ്ടവും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ അനന്തമായ സാധ്യതകളും, പ്രകൃതിയും മനുഷ്യനും തുടങ്ങി അറുപതോളം ആശയങ്ങളുടെ വിപുലമായ അവതരണങ്ങൾ ആകർഷകമായി.സാങ്കേതിക മുന്നേറ്റങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനും വൈജ്ഞാനിക മേഖലയിൽ ഗവേഷണ ത്വരയോടെ ആഴത്തിൽ പഠിക്കാനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ ലേണിംഗ് കാർണിവലിലൂടെ സാധ്യമായി. 2022 മാർച്ച് 14, 15 ദിവസങ്ങളിൽ നടന്ന കാർണിവൽ ഇർശാദ് സ്ഥാപനങ്ങളുടെ പ്രസിഡൻ്റ് കെ.സിദ്ധീഖ് മൗലവി ഉദ്ഘാടനം ചെയ്തു. ജനൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി, പ്രിൻസിപ്പൽ കെ.എം ശരീഫ് ബുഖാരി സംസാരിച്ചു.സെക്രട്ടറിമാരായ  ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, മാനേജർ കെ പി എം ബശീർ സഖാഫി എന്നിവർ സംബന്ധിച്ചു.