19 April 2024 Friday

റേഷൻ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം, കെ എൻ എം മാർക്കസുദ്ദവ

ckmnews



പൊന്നാനി താലൂക്കിൽ ത്രിപ്പിൾ ലോക്ക്ഡൗൺ പ്രക്യാപിച്ചതിനാൽ ജൂൺ മാസത്തെ റേഷൻ വാങ്ങാൻ നിരവതി പേർക്ക് സാധിക്കാതെ വന്നിരിക്കുകയാണ് പത്ത് ശതമാനത്തോളം പേർക്ക് റേഷൻ ലഭിക്കാനുണ്ട്. ജൂൺ മാസം കഴിഞ്ഞു എന്ന കാരണം പറഞ്  പ്രസ്തുത വ്യക്തികൾക്ക് റേഷൻ തടയരുതെന്നും റേഷൻ വസ്തുക്കൾ വാങ്ങാത്ത വ്യക്തികൾക്ക് വീടുകളിൽ എത്തിക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥപാപങ്ങളും സംവിധാനം ഉണ്ടാക്കുകയോ, അല്ലെങ്കിൽ ലോക്ക്ഡൗൺ കഴിഞ്ഞാൽ ജൂൺ മാസത്തെ റേഷൻ ലഭിക്കാൻ നടപടി സ്വീകരിക്കുകയോ, ജൂലൈ മാസത്തെ റേഷനോടൊപ്പം നൽകുകയോ വേണമെന്നും കെ.എൻ.എം മാർക്കസുദ്ദവ മണ്ഡലം കമ്മറ്റി താലൂക്കിലെ അധികാരികളോട് ആവശ്യപ്പെടുന്നു. റേഷൻ ലഭിക്കാത്തവർക്ക് വീടുകളിൽ എത്തിക്കാൻ സർക്കാർ അനുവാദം തരുന്ന പക്ഷം സംഘടനാ വളണ്ടിയർമാർ തയ്യാറാണെന്നും അറിയിക്കുന്നു.

ഓൺലൈൻ യോഗത്തിൽ പി പി ഖാലിദ്, എം ഹൈദ്രോസ് പട്ടേൽ, കെ വി മുഹമ്മദ്, എം അഷറഫ്, എൻ എം അബ്ബാസ്, റാഫിദ പി ഐ എന്നിവർ സംസാരിച്ചു.


*പി പി ഖാലിദ്*

Contact : *9895707082*