19 April 2024 Friday

ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

ckmnews

ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു 


ചങ്ങരംകുളം: ഉദിനൂപറമ്പ് ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.ആലംകോട് ഉദിനുപറമ്പ് മുർഷിദുൽ അനാം മദ്റസയിൽ നടന്ന പരിപാടി നൗഷാദലി ഫൈസി  ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഷൗക്കത്ത് ഹുദവി പ്രഭാഷണം നടത്തി.പ്രസിഡന്റ് ഹംസ കൊളാടി അധ്യക്ഷനായി.വൈസ് പ്രസിഡന്റ് കുഞ്ഞിപ്പ അത്താണി , സെക്രട്ടറി കെ.പി ഷാഹുൽ ഹമീദ്, മുനാസിർ സഅദി , പി.വി മുഹമ്മദ് കുട്ടി, അശ്റഫ് മൗലവി,കെ.കുഞ്ഞാലി,എം. അബ്ദുൽ ഖാദർ,എം.കെ മുഹമ്മദ്, കെ.അബ്ദു മജീദ്, അലവി, എം.സിദ്ദിഖ് എന്നിവർ സംബന്ധിച്ചു. പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നഹല ശെറിൻ, മേഖലാ തല മൽസരത്തിൽ പ്രസംഗത്തിൽ വിജയിച്ച മുഹമ്മദ് സനീൻ, ജൂനിയർ മുഹ്യദ്ധീൻ അൽതാഫ്,കവിതാലാപനത്തിൽ മുഹമ്മദ് ശിഹാബ് എന്നിവരെയാണ് മുമെന്റോ നൽകി ആദരിച്ചത്