28 March 2024 Thursday

ദേശീയ പണിമുടക്ക്:പ്രചരണ ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി

ckmnews

ദേശീയ പണിമുടക്ക്:പ്രചരണ ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി


എടപ്പാൾ: മാർച്ച് 28, 29 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായുള്ള സംയുക്ത ട്രേഡ് യൂണിയൻ പ്രചരണ ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി. എ ഐ ടി യു സി തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ വി പി സക്കറിയ, എം എ റസാക്ക്, ആതവനാട് മുഹമ്മദ് കുട്ടി, എൻ പി അസൈനാർ , പി അബ്ദുൽ ഗഫൂർ ,വി പി സോമസുന്ദരൻ. എ കെ സിറാജ്, കെ കെ ഹംസ

സി എം മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു എം മുരളീധരൻ സ്വാതവും, ഗംഗാധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.