20 April 2024 Saturday

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിനോദയാത്ര ഒരുക്കി വാർഡ് മെമ്പർ

ckmnews

തൊഴിലുറപ്പ് തൊഴിലാളികൾക്ക്

വിനോദയാത്ര ഒരുക്കി വാർഡ് മെമ്പർ


ചങ്ങരംകുളം: നന്നംമുക്ക്  ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പർ സബിത വിനയകുമാർ ആണ് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിനോദയാത്ര ഒരുക്കിയത്.തൊഴിലാളികൾ എഡിഎസ്സിനോട്  ആവശ്യപ്പെടുകയും  അതനുസരിച്ചാണ് വിനോദയാത്ര ഒരുക്കിയത്. മലമ്പുഴ, പാലക്കാട് കോട്ട എന്നിവിടങ്ങളിലാണ് ഉല്ലാസയാത്ര ഒരുക്കിയത്.വാർഡിലെ തൊഴിലുറപ്പ് എ ഡി എസ് ധന്യ അനീഷ്,ആർ ആർ ടി അംഗങ്ങളും വിനോദ യാത്രയ്ക്ക് നേതൃത്വം നൽകി.തൊഴിലാളികളുടെ ആഗ്രഹപ്രകാരം അവർ നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്.