28 March 2024 Thursday

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പരിശോധന ശക്തം, അത്യാവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം അനുമതി

ckmnews



ചങ്ങരംകുളം:ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പൊന്നാനി താലൂക്കില്‍ പ്രധാന റോഡുകള്‍ എല്ലാം അടച്ച് ശക്തമായ പരിശോധന തുടരുകയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രങ്ങളില്‍ ആംബുലന്‍സ് ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ തടയുകയും ചില പ്രധാന റോഡുകളില്‍ മണ്ണിട്ട് തടസം സൃഷ്ടിക്കുകയും ചെയ്തത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.സ്പീക്കര്‍ അടക്കമുള്ളവര്‍ ഇടപെട്ട് അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയതോടെ ഉന്നത ഉദ്ധ്യോഗസ്ഥര്‍ അത്യാവശ്യ സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കാന്‍ അതത് പ്രദേശത്തെ പോലീസ് ഉദ്ധ്യോഗസ്ഥര്‍ ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.സമുഹവ്യാപനം തടയുന്നതിന് വേണ്ടി ശക്തമായ നടപടികൾ സ്വീകരിക്കണം.എന്നാൽ ഈ നടപടികളെല്ലാം സ്വീകരിക്കുമ്പോഴും പോലീസ് ജനങ്ങളോടൊപ്പമാണെന്നുള്ള തോന്നൽ ഉണ്ടാക്കേണ്ടതാണ് .സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് സാമൂഹിക അകലം പാലിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്തുന്ന രീതിയിലായിരിക്കണം പോലീസിന്റെ പ്രവർത്തനമെന്നും പരാതികള്‍ വരുന്ന വിധത്തിൽ പുറത്ത് കാണുന്ന ആളുകളെ ശാരീരികമായി നേരിടുന്നത് ഒഴിവാക്കേണ്ടതാണെന്നും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആരോഗ്യ പ്രവർത്തകർ,കെ.എസ്.ഇ.ബി പ്രവർത്തകർ,പച്ചക്കറി , പലചരക്ക് വിതരണക്കാർ,കേബിൾ നെറ്റ് വർക്കേഴ്സ്,എമർജൻസി രോഗികൾ,എമർജൻസി ഗവ . ജീവനക്കാർ,ഡയാലിസിസ് രോഗികൾ, മരുന്ന് വിതരണക്കാർ,പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾ,ക്വാറീനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നവർ,മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ തടഞ്ഞ് വെക്കരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കി.