25 April 2024 Thursday

മങ്കട ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി

ckmnews

മങ്കട ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി


റംസാൻ കാലത്തെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിനായി ബി ഡി കെ പെരിന്തൽമണ്ണ യൂണിറ്റും മങ്കട ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവൺമെൻറ് ബ്ലഡ് ബാങ്കിൻറെ സഹകരണത്തോടെ കോളേജ് ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 77 പേർ സന്നിഹിതരാവുകയും 60 പേർ രക്തദാനം നിർവഹിക്കുകയും ചെയ്തു. മങ്കട ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ കിഷോർ എം വി രക്തദാനത്തിന് തുടക്കം കുറിച്ചു.  ബി ഡി കെ കോർഡിനേറ്റർമാരായ ബിപിൻ പൂക്കാട്ടിരി, ബാലകൃഷ്ണൻ വലിയാട്ട്, ഫാഹിസ് ഏഞ്ചൽസ് വിംഗ് കോർഡിനേറ്റർമ്മാരായ ശ്രീലക്ഷ്മി, റിഷ്ണ, ഷബാന, അഖിന, ജസ്‌ന, ഹന്ന എന്നിവരും മങ്കട ഗവൺമെൻറ് കോളേജ് എൻഎസ്എസ് വളണ്ടിയേഴ്സും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയും മങ്കട ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ് ഭാരവാഹികളും അഭിനന്ദനങ്ങൾ അറിയിച്ചു.