19 April 2024 Friday

കാഞ്ഞിയൂർ പട്ടേരി ഭഗവതി ക്ഷേത്രോത്സവം സമാപിച്ചു

ckmnews

കാഞ്ഞിയൂർ പട്ടേരി ഭഗവതി ക്ഷേത്രോത്സവം സമാപിച്ചു


ചങ്ങരംകുളം:കാഞ്ഞിയൂർ പട്ടേരി ഭഗവതി ക്ഷേത്രോത്സവം സമാപിച്ചു.ചൊവ്വാഴ്ച പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം പ്രത്യേക പൂജകളോടെ യാണ് ഉത്സവത്തിന് തുടക്കമായത്.ഉച്ചയോടെ ആന പഞ്ചവാദ്യം എഴുന്നള്ളിപ്പോടെ പകൽ പൂരത്തിന് തുടക്കമായി.വൈകുന്നേരത്തോടെ വിവിധ ഭാഗങ്ങളിൽ നിന്ന് വരവുകൾ എത്തി.കണ്ണിനും കാതിനും കുളിർമയേകി ചൈനീസ് വെടിക്കെട്ടും രാത്രി ഒമ്പത് മണിയോടെ സംഗീത നിശയും അരങ്ങേറി.ബുധനാഴ്ച പുലർച്ചെ ഉത്സവം സമാപിച്ചു