29 March 2024 Friday

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ മുഖച്ഛായ മാറുന്നു

ckmnews

എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ മുഖച്ഛായ മാറുന്നു.മികച്ച സേവനം കുറഞ്ഞ സമയം കൊണ്ട് നൽകുക എന്ന ലക്ഷൃം വച്ചാണ് ഗ്രാമ പഞ്ചായത്ത് മാറ്റത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. ഗ്രാമ പഞ്ചായത്തിലേക്ക് എത്തുന്നവർക്ക് ഇരിക്കാൻ മനോഹരമായ ഇരിപ്പിടം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം,  പുൽത്തകിടോടെയുള്ള വരാന്ത, ജീവനക്കാർക്കും, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും പ്രത്യേകം ക്യാമ്പിൻ, കട്ട വിരിച്ച് മുറ്റം, ഓഫീസിനകത്ത് മനോഹരമായ ഫർണ്ണിച്ചർ എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ISO പ്രഖ്യാപനത്തിന്റെ മുന്നോടിയായിട്ടാണ് നവീകരണ പ്രവർത്തികൾ ആരംഭിച്ചതെന്നും ISO സർട്ടിഫിക്കറ്റ് പ്രകാശനം അടുത്ത് തന്നെ ഉണ്ടാകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പാറക്കൽ പറഞ്ഞു.