20 April 2024 Saturday

വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

ckmnews

വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി


എടപ്പാൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം എടപ്പാൾ ഗോൾഡൻ ടവറിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.

 എടപ്പാൾ യൂണിറ്റ് പ്രസിഡണ്ട് ഇ പ്രകാശ് അധ്യക്ഷത വഹിച്ചു. 

എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. സുബൈദ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് എന്നിവർ മുഖ്യാതിഥികളായിരിന്നു . വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എം.കുഞ്ഞുമുഹമ്മദ്, ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ അടക്കമുള്ള  യൂണിറ്റ് , മണ്ഡലം , ജില്ലാ , സംസ്ഥാന നേതാക്കളും പങ്കെടുത്തു. ചടങ്ങിൽ MDTWF പദ്ധതിയിൽ അംഗമായിരുന്ന മരണപ്പെട്ട വ്യാപാരിയുട കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും , എസ്.എസ് . എൽ.സി , പ്ലസ് ടു വിദ്വാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടന്നു.

ജനറൽ സെക്രട്ടറി എം.ശങ്കരനാരായണൻ, ഫിറ്റ് വെൽ ഹസ്സൻ, ശബരി വേലപ്പൻ, ഷൗക്കത്ത് കൈപ്പള്ളി, അസീസ് കരിമ്പനക്കൽ, ശുഹൈബ് നാസ് വിഷൻ,അബ്ദുറഹ്മാൻ ഫേഷൻ വേൾഡ്, മുഹ്സിൻ വെറൈറ്റി തുടങ്ങിയവർ സംസാരിച്ചു.