29 March 2024 Friday

ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

ckmnews

ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു


എടപ്പാൾ: ഏപ്രിൽ 1 2 3 തീയതികളിലായി എടപ്പാളിൽ നടക്കുന്ന പതിനഞ്ചാമത് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ശക്തി തായാട്ട് അവാർഡ് ജേതാവും   പ്രശസ്ത സാഹിത്യകാരിയുമായ ഡോ;ഇ എം സൂരജ പ്രകാശനം

ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. സിപിഎം ഏരിയ സെക്രട്ടറി ടി സത്യൻ, സി രാമകൃഷ്ണൻ, എം ബി ഫൈസൽ, പി വിജയൻ, ബി ജി ശ്രീജിത്ത്, ദിലീഷ് ഇ കെ, ആർ ഗായത്രി, യദു ഗോപക് തുടങ്ങിയവർ സംബന്ധിച്ചു. എ സിദ്ദിക്ക് പരിപാടിക്ക് സ്വാഗതം പറഞ്ഞു.