20 April 2024 Saturday

കപ്പൂർ ഗ്രാമപഞ്ചായത്ത് കുടുബശ്രീ ആന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

ckmnews

കപ്പൂർ ഗ്രാമപഞ്ചായത്ത് കുടുബശ്രീ ആന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു


ചങ്ങരംകുളം:കുടുബശ്രീ സിഡിഎസ് കപ്പൂർ ഗ്രാമ  പഞ്ചായത്ത്  അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടന്നു .കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ  സ്ഥിരം സമിതി  ചെയർപേഴ്സൺ വി യു സുജിത അദ്ധ്യക്ഷയായി ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബടീച്ചർ  മുഖ്യാഥിതിയായി ജനപ്രതിനിധികളായ പി ശിവൻ ,സൽമ ടീച്ചർ ,സിഡിഎസ് മുൻ ചെയർപേഴ്സൺ ശോഭന സിഡിഎസ് വൈസ് ചെയർപേഴ്സൻ  നിഷ എന്നിവർ പങ്കെടുത്തു സംസാരിച്ചു ചടങ്ങിൽ പഞ്ചായത്ത് മുൻ പ്രസിഡൻ്റ വി ചിന്നമ്മു ,മുൻ സിഡിഎസ് ചെയർപേഴ്സൺ മതി ഉഷാകുമാരി എന്നിവരെ ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ ആദരിച്ചു ,ധന്യ, സഫൂറ ,ഉഷാ വാസു എന്നിവർ ഗാനങ്ങൾ ആലപിച്ചു.സിഡിഎസ് ചെയർപേഴ്സൺ സുജാത സ്വാഗതം പറഞ്ഞു.എഎസ് പ്രീത നന്ദി പറഞ്ഞു