19 April 2024 Friday

ശാന്തി നഗർ കൊഴിക്കര റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണം:എസ് ഡി പി ഐ.

ckmnews

ശാന്തി നഗർ കൊഴിക്കര റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണം:എസ് ഡി പി ഐ.


ചങ്ങരംകുളം :ശാന്തിനഗർ -കൊഴിക്കര റോഡിന്റെ യാത്ര ദുരിതം അവസാനിപ്പിച്ചു സഞ്ചാരയോഗ്യമാക്കണമെന്ന് എസ് ഡി പി ഐ കോക്കൂർ ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.വിവിധ വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികളും,കല്യാട്ട്കാവ്  ക്ഷേത്രത്തിലേക്ക് പോകുന്നഭക്തർ അടക്കമുള്ള  നൂറുകണക്കിന് പേരാണ് ദിനംപ്രതി ഈ വഴി യാത്ര ചെയ്യുന്നത്.വര്ഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിച്ചു ഉടൻ സഞ്ചാരയോഗ്യമാക്കാൻ അധികാരികൾ തയ്യാറാവണം.അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എസ് ഡി പി ഐ നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ്‌ സൈനുദ്ധീൻ കോക്കൂർ അധ്യക്ഷതവഹിച്ചു.റഫീഖ് തിരുനിലത്,റഷീദ് വളയംകുളം, മുഹമ്മദ്‌ കോക്കൂർ, അൻവർ, അബൂബക്കർ കാണിയിൽ എന്നിവർ സംസാരിച്ചു