20 April 2024 Saturday

വേനൽ ചൂടേറുന്നു തോടുകളും കുളങ്ങളും വറ്റി തുടങ്ങി വരൾച്ച ഭീതിയിൽ കോൾ മേഖലയിലെ നൂറ്കണക്കനി പുഞ്ച കർഷകരും

ckmnews

വേനൽ ചൂടേറുന്നു തോടുകളും കുളങ്ങളും വറ്റി തുടങ്ങി 


വരൾച്ച ഭീതിയിൽ കോൾ മേഖലയിലെ നൂറ്കണക്കനി പുഞ്ച കർഷകരും


ചങ്ങരംകുളം:വേനലിന് ചൂടേറിയതോടെ തോടുകളും കുളങ്ങളും അടക്കമുള്ള ജലസ്ത്രോധസുകൾ വറ്റി തുടങ്ങി.പൊന്നാനി കോൾ മേഖലയിൽ പുഞ്ചകൃഷി ഇറക്കിയ നൂറ് കണക്കിന് കർഷകരെ ചൂട് കൂടിക്കൊണ്ടിരിക്കുന്നത് ആശങ്കയിലാക്കുന്നുണ്ട്.   സംസ്ഥാനത്തെ ഏറ്റവും വലിയ കോൾ മേഖലയിൽ ഒന്നായ പൊന്നാനി കോൾ നിലങ്ങളിൽ ആയിരക്കണക്കിന് ഏക്കർ നെല്ലാണ് ഓരോ വർഷവും കൃഷിയിറക്കുന്നത്.ഇവരുടെ പ്രധാന ജലസ്ത്രോധസായ   നൂറടി തോട് നവീകരിച്ച് വെള്ളം സുലഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയെങ്കിലും നേരത്തെ തന്നെ വെള്ളം വറ്റി തുടങ്ങിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.പ്രദേശത്ത് പച്ചക്കറി അടക്കമുള്ള മറ്റു കൃഷിയിറക്കിയവരെയും വേനൽചൂട് വർദ്ധിക്കുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.കിണറുകളും കുളങ്ങളും നേരത്തെ തന്നെ വറ്റി തുടങ്ങുന്നത് മറ്റു പരമ്പരൊഗത  കാർഷിക വിളകളെയും സാരമായി ബാധിക്കും.ഉൾനാടൻ മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തി വരുന്നവരും മത്സ്യലഭ്യത ഇല്ലാതെ വന്നതോടെ ഉപജീവനത്തിന് മറ്റു മാർഗ്ഗങ്ങൾ തേടേണ്ട സ്ഥിതിയാണ്.പല മേഖലയിലും നേരത്തെ തന്നെ കുടിവെള്ള ക്ഷാമവും തുടങ്ങിയിട്ടുണ്ട്.ഏപ്രിൽ മാസമാവുന്നതോടെ ചൂട് ഇനിയും വർദ്ധിക്കുമെന്നും കടുത്ത വരൾച്ചക്ക് കാരണമാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


കൊള്ളഞ്ചേരി മേഖലയിൽ  200 ഏക്കറോളം വരുന്ന മുണ്ടകൻ കൃഷിക്ക് വെള്ളമില്ലാതെ വന്നതോടെ    ഒതളൂർ പമ്പ് ഹൗസ് വഴി നൂറടി തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്തത് വെള്ളം പെട്ടെന്ന് വറ്റാൻ കാരണമായെന്നും കോൾ മേഖലയിലെ പുഞ്ച കർഷകർ ആരോപിച്ചിരുന്നു.കാലം തെറ്റി കൃഷിയിറക്കിയതാണ് ജലക്ഷാമത്തിന് കാരണമെന്നും നൂറടി തോട്ടിൽ നിന്ന് വെള്ളം കയറ്റി വിട്ടാൽ പുഞ്ചകൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാതെ വരുമെന്നും ആരോപിച്ച് പുഞ്ചകർഷർ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു .തുടർന്ന് പമ്പിങ് നിർത്തി വെക്കുകയും കർഷകർ തന്നെ ലക്ഷങ്ങൾ മുടക്കി കൊള്ളഞ്ചേരിയിൽ തോടിന് ആഴം കൂട്ടി തങ്ങളുടെ 200 ഏക്കറോളം മുണ്ടകൻ കൃഷി സംരക്ഷിക്കാനുള്ള അവസാന ശ്രമം തുടരുന്നുണ്ട്.


വേനൽ ചൂട് കടുക്കുന്നതോടെ തോടുകൾ വറ്റുമെന്ന് ഏറെ കുറെ ഉറപ്പായതോടെ സമീപ പ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും ആശ്രയിച്ച് തുടങ്ങുന്നുണ്ട്.ഇത് പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും കാരമായേക്കുമെന്ന് അനുഭവസ്ഥർ പറയുന്നു


വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ പലതും ഉപയോഗശൂന്യമായത് പ്രദേശത്തെ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.അടുത്തിടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥിപിച്ചെങ്കിലും കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല.പലയിടത്തും   പൈപ്പുകൾ പൊട്ടി വെള്ളം പാഴാവുന്നതും പതിവാകുന്നുണ്ട്.കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലെങ്കിലും വാട്ടർ അതോറിറ്റി പ്രദേശത്തെ ജലവിതര സംവിധാനത്തിൽ വേണ്ട ജാഗ്രത പുലർത്തുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്