20 April 2024 Saturday

മെമ്മറീസി"ൻ്റെ ഗുരു വന്ദനം:പൂർവ്വ ഗുരുനാഥരെ തേടി പൂർവ്വ വിദ്യാർത്ഥികൾ അവരുടെ വീടുകളിലെത്തി

ckmnews

മെമ്മറീസി"ൻ്റെ ഗുരു വന്ദനം:പൂർവ്വ ഗുരുനാഥരെ തേടി പൂർവ്വ വിദ്യാർത്ഥികൾ അവരുടെ  വീടുകളിലെത്തി


എടപ്പാൾ:തവനൂർ ഗവ. കേളപ്പജി മെമ്മോറിയൽ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് അദ്ധ്യാപകരെ കാണാൻ അവരുടെ വീടുകളിലെത്തിയത്.പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ അദ്ധ്യാപകരുടെ വീടുകളിലെത്തി കുറച്ചു സമയം അവരുടെ കൂടെ ചിലവിടുകയും, അവരെ ആദരിക്കുകയും,സമ്മാനങ്ങൾ നൽകുകയും  ചെയ്യ്തു.കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സന്ദർശനം നടത്തിയത്. രണ്ടു വർഷമായി കോവിഡ്  കാലമായതിനാൽ  വിദ്യാർത്ഥികളുടെ സന്ദർശനം മാനസീകമായി ഏറെ സന്തോഷമുളവാക്കിയെന്ന് അദ്ധ്യാപകർ പറഞ്ഞു.ഗുരുവന്ദനം അദ്ധ്യാപക ഗൃഹസന്ദർശന  പരിപാടി അഡ്വ.പി.അബ്ദുൾ ഗഫൂർ, രാജേഷ് പ്രശാന്തിയിൽ, ബിജോയ് സേതുമാധവൻ, സ്മിത  പി.വി, , ജലജ ആർ രാജ്, ലീല. പി, ബിന്ദു  വി.കെ.എൻ എന്നിവർ നേതൃത്വം നൽകി.  തവനൂർ കേളപ്പജി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ "മെമ്മറീസ് ആണ്  പരിപാടി സംഘടിപ്പിച്ചത്.ശാന്ത ടീച്ചറുടെയും ശശി മാസ്റ്ററുടെയും വീടുകളിലാണ് ശിഷ്യർ സന്ദർശനം നടത്തിയത്