19 April 2024 Friday

ആലംകോട് പഞ്ചായത്ത് വൈറ്റ് ഗാർഡ് സംഗമം നടത്തി

ckmnews

ആലംകോട് പഞ്ചായത്ത് 

വൈറ്റ് ഗാർഡ് സംഗമം നടത്തി


ചങ്ങരംകുളം:മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ സന്നദ്ധ സേവന സംഘമായ "വൈറ്റ് ഗാർഡ്" സംഗമം പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തുർ ഉദ്ഘാടനം ചെയ്തു.വൈറ്റ് ഗാർഡ് സന്നദ്ധ സേവന സംഘത്തിന്റെ പുതിയ കോഡിനേറ്ററായി ജഫീറലി പള്ളിക്കുന്നിനെയും ക്യാപ്ടൻ ആയി മുർഷിദ് മാന്തടത്തേയും തിരഞ്ഞെടുത്തു .സന്നദ്ധ സേവനരംഗത്തേക്ക് കടന്നുവന്ന പുതിയ അംഗങ്ങളുടെ രെജിസ്ട്രേഷൻ പൂർത്തീകരിച്ചു.മുസ്‌ലിം ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ബാപ്പിനു ഹാജി,നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബിയ്യം ,ട്രഷറർ സികെ അഷ്‌റഫ് ,ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ,ട്രഷറർ ബഷീർ പന്താവൂർ ,മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്ടൻ അൻസാർ പുഴമ്പ്രം ,വൈസ് ക്യാപ്ടൻ റഹീം മാന്തടം തുടങ്ങിയവർ സംബന്ധിച്ചു.