29 March 2024 Friday

"മണ്ണൊരുക്കം"പെരുമ്പടപ്പ് ബ്ലോക്ക് വിത്തുൽസവം മാർച്ച് 15ന് എരമംഗലത്ത് നടക്കും

ckmnews

"മണ്ണൊരുക്കം"പെരുമ്പടപ്പ് ബ്ലോക്ക് വിത്തുൽസവം മാർച്ച് 15ന് എരമംഗലത്ത് നടക്കും


എരമംഗലം:"മണ്ണൊരുക്കം"പെരുമ്പടപ്പ് ബ്ലോക്ക് വിത്തുൽസവം മാർച്ച് 15ന് എരമംഗലത്ത് നടക്കുമെന്ന് പെരുമ്പടപ്പ് ബ്ളോക്ക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചൊവ്വാഴ്ച കാലത്ത് 9.30 മുതൽ 5.30 വരെ എരമംഗലം മാട്ടേരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഡോക്ടർ എസ് യമുന ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് , റി ബിൽഡ് കേരള ഇനിഷ്യേറ്റിവ് , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത് .നാടൻ നെൽ വിത്തുകൾ,കിഴങ്ങുകൾ അടക്കമുള്ള ജൈവ വൈവിധ്യ വിളകളെ സംരക്ഷിക്കുക.കൃഷിയിലെ നാട്ടറിവുകൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക,കാലാവസ്ഥാ വ്യതിയാനം കാർഷിക രംഗത്തുണ്ടാക്കുന്ന ആഘാതം കുറക്കുക തുടങ്ങിയ കാര്യങ്ങളിൽ കൃഷിക്കാർക്ക് അവബോധ മുണ്ടാക്കുകയാണ് ലക്ഷ്യം.കാർഷിക പ്രദർശനം 

വിപണനം 

ജില്ലയിലെ വിവിധ ഭാഗത്തുനിന്നുള്ള കർഷകരുടെ സ്റ്റാളുകൾ 

നല്ലഭക്ഷണ പ്രസ്ഥാനം 

കുടുംബശ്രീ എന്നിവയുടെ വിപണന സ്റ്റാളുകൾ 

സെമിനാറുകൾ 

കൈക്കോട്ടിന്റെ താളം -കൃഷി പാട്ടുകൾ 

എന്നിവയാണ് പരിപാടികൾ .ദേവരാജൻ മാഷുടെ സ്മരണ ദിനമായ അന്ന് വൈകീട്ട് 

"സംഗീതം കൊണ്ടൊരു ആദരം" പരിപാടിയും നടക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെസി ഷിഹാബ്, പി അജയൻ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ജെ  അമൽദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.