24 April 2024 Wednesday

ഇസ്‌ലാമിക് എജുക്കേഷനൽ ബോഡ് പത്താം ക്ലാസ് പൊതു പരീക്ഷയിൽ ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് ചരിത്രവിജയം

ckmnews

ഇസ്‌ലാമിക് എജുക്കേഷനൽ ബോഡ് പത്താം ക്ലാസ് പൊതു പരീക്ഷയിൽ ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് ചരിത്രവിജയം


ചങ്ങരംകുളം: ഇസ്‌ലാമിക് എജുക്കേഷനൽ ബോർഡ് ഇംഗ്ലീഷ് മീഡിയം പത്താം ക്ലാസ് പൊതു പരീക്ഷയിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ചരിത്ര വിജയം ആവർത്തിച്ചു. 2020-21 അധ്യയന വർഷത്തിൽ പരീക്ഷ എഴുതിയ 32 വിദ്യാർഥികളിൽ 28 പേർ 90% ത്തിനു മുകളിലും 4 പേർ 86% മുളിലും മാർക്ക് നേടി. പതിനാല് പേർ ഫുൾA++ ഉം പത്ത് പേർഫുൾA+ ഉം നേടി.  300 ൽ 299 മാർക്ക് നേടി അസ്‌ല പി ഒന്നാം റാങ്കിനർഹയായി.

ചരിത്ര വിജയം നേടിയ വിദ്യാർഥികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും ഇർശാദ് മാനേജ്മെൻ്റ് അഭിനന്ദിച്ചു.