20 April 2024 Saturday

വിതരണത്തിന് എത്തിച്ച ഒരു കിലോ കഞ്ചാവുമായി ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ യുവാവ് പിടിയിൽ

ckmnews

വിതരണത്തിന് എത്തിച്ച ഒരു കിലോ കഞ്ചാവുമായി

ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ യുവാവ് പിടിയിൽ


ചങ്ങരംകുളം:വിതരണത്തിന് എത്തിച്ച ഒരു കിലോ കഞ്ചാവുമായി

ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ യുവാവ് പിടിയിലായി.ആലംകോട് ചിയ്യാനൂർ സ്വദേശി നടവരമ്പത്ത് വീട്ടിൽ ശശീന്ദ്രന്റെ മകൻ ശ്രീജിത്താണ് പിടിയിലായത്.ചങ്ങരംകുളം ഐനിചോട് ബംമ്പേ പാടത്ത് നിന്നാണ് ഒരു കിലോയും നൂറു ഗ്രാമും തൂക്കമുള്ള കഞ്ചാവ് പിടികൂടിയത്. കൂടാതെ പ്രതിയുടെ മോട്ടോർ സൈക്കിളും പിടികൂടിയിട്ടുണ്ട്.ഐനിചോട് കേന്ദ്രീകരിച്ചു ലഹരി വസ്തുക്കളുടെ വിൽപ്പന സജീവമായി നടക്കുന്നതായി മുൻ കൂട്ടിയുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പൊന്നാനി എക്സൈസ് റൈഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പാടം കേന്ദ്രീകരിച്ചു കച്ചവടത്തിന് കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയത്. പൊന്നാനി എക്സൈസ് റൈഞ്ച് ഓഫീസർ ജിനീഷ് ഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.