19 April 2024 Friday

നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരന്‍റെ മകന്‍ തൂങ്ങിമരിച്ച നിലയില്‍

ckmnews

ഇടുക്കി : നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരന്‍റെ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താലൂക്ക് ഓഫീസ് ജീവനക്കാരനായ  എ.കെ ജോഷിയുടെ  മകന്‍ അനന്തു (12)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യര്‍ത്ഥിയാണ് അനന്തു.

ഇവര്‍ താമസിച്ച് വന്നിരുന്ന നെടുങ്കണ്ടം താലൂക്ക് ഓഫീസിന്റെ സ്റ്റാഫ് കോട്ടേഴ്‌സിന്റെ ജനലിലാണ് കുട്ടിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. അനന്തുവിന്‍റെ മാതാപിതാക്കള്‍ ഊമയും ബധിരരുമാണ്. ഇവര്‍ കഴിഞ്ഞ ദിവസം പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ് സുഭിത. ഇളയ സഹോദരി അനഘ. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.